Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pravasi Welfare

Middle East and Gulf

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണി​ന് ന​വ​നേ​തൃ​ത്വം

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണി​ന്‍റെ 2026 - 27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു മ​നാ​മ സോ​ണ​ൽ പ്ര​സി​ഡ​ന്‍റാ​യി അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ട​മേ​രി​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​പി. ബ​ഷീ​റി​നെ​യു​മാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ ജ​ന​റ​ൽ ബോ​ഡി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മൊ​യ്തു തി​രു​വ​ള്ളൂ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ബെ​നി ഞെ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​ജും ഇ​ദ്രി​സ്, ബ​ഷീ​ർ ന​ര​ങ്ങോ​ളി, കെ. ​അ​സ്‌​ലം, മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, മു​ഹ​മ്മ​ദ് അ​മീ​ൻ എ​ഫ്, നി​സാം ഹ​നീ​ഫ, അ​ബ്ദു​ൽ ഹ​കീം, അം​ജ​ദ് എ. ​വാ​ഹി​ദ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​ണ്.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ലൂ​ന്നി സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ ക​മ്മി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നി​യു​ക്ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം പ്ര​വ​ർ​ത്ത​ന രേ​ഖ അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സി വെ​ൽ​ഫ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ തി​ര​ഞ്ഞ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

മു​ൻ​പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല കു​റ്റ്യാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് അ​സ്‌​ലം വേ​ളം സ്വാ​ഗ​തം ആ​ശം​സി​ച്ചു. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ക​ട​മേ​രി ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഇന്ന്

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ ഇ​ന്ത്യ​യു​ടെ 77-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ചൊ​വ്വാ​ഴ്ച രാ​ത്രി 7.30ന് ​സി​ഞ്ചി​ലെ പ്ര​വാ​സി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​ർ​ഷാ​ദ് കോ​ട്ട​യം റി​പ്പ​ബ്ലി​ക് ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തു​ട​ർ​ന്ന് ദേ​ശീ​യ ഐ​ക്യ​ത്തെ​യും സാ​ഹോ​ദ​ര്യ​ത്തേ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സാം​സ്കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ളും ക​ലാ ആ​വി​ഷ്കാ​ര​ണ​ങ്ങ​ളും അ​ര​ങ്ങേ​റു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ബീ​ന അ​ബ്ദു​ൽ ഖാ​ദി​ർ അ​റി​യി​ച്ചു.

NRI

പ്ര​വാ​സ ജീ​വി​ത​ത്തി​ൽ ത​ള​ർ​ന്നു​പോ​യ പ്ര​വാ​സി​ക്ക് കൈ​ത്താ​ങ്ങാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും തു​ട​ർ​ചി​കി​ത്സ​യ്ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ​ങ്കാ​ളി​യാ​യി.

യു​വാ​വി​ന്‍റെ തു​ട​ർ​ചി​കി​ത്സാ സ​ഹാ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യ ര​ങ്ക​രാ​ജ​ൻ, സ​തീ​ഷ് ശ​ങ്ക​ര​ൻ എ​ന്നി​വ​ർ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് എ​രു​മേ​ലി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, സെ​ക്ര​ട്ട​റി സ​ബീ​ന അ​ബ്ദു​ൽ ഖാ​ദി​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഡ്വ. ഷ​ഫ്‌​ന ത​യ്യി​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ഹാ​യം കൈ​മാ​റി.

യു​വാ​വി​ന്‍റെ തു​ട​ർ​ചി​കി​ത്സ​യ്ക്കും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ട് വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കി​യ ടീം ​പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് ര​ങ്ക​രാ​ജ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ദുഃ​ഖ​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​ക​ളി​ലും കൈ​ത്താ​ങ്ങാ​കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ സാ​ഹോ​ദ​ര്യ ബോ​ധ​വും ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​ക​ട്ടെ എ​ന്ന് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ ആ​ശം​സി​ച്ചു. 

ച​ട​ങ്ങി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഇ​ർ​ഷാ​ദ് കോ​ട്ട​യം, സി.​എം. മു​ഹ​മ്മ​ദ​ലി, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, അ​നി​ൽ കു​മാ​ർ, അ​ജ്മ​ൽ ഹു​സൈ​ൻ സാ​ജി​ർ ഇ​രി​ക്കൂ​ർ, അ​ബ്ദു​ള്ള കു​റ്റ്യാ​ടി, ഷി​ജി​ന ആ​ഷി​ക് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് പു​തി​യ നേ​തൃ​ത്വം

മ​നാ​മ: ബ​ഹ്റ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ 2026–27 കാ​ല​ഘ​ട്ട​ത്തേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റാ​യി മ​ജീ​ദ് ത​ണ​ലി​നെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു.

ബ​ഹ്റനി​ലെ പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ മ​ജീ​ദ് ത​ണ​ൽ കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യാ​ണ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം എ​രു​മേ​ലി സ്വ​ദേ​ശി ആ​ഷി​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി ജോ​ഷി ജോ​സ​ഫ് അ​ടൂ​ർ, സി.എം. മു​ഹ​മ്മ​ദ് അ​ലി, ഇ​ർ​ഷാ​ദ് കോ​ട്ട​യം, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യാ​ണ് ട്ര​ഷ​റ​ർ.

2026 - 27 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി അ​ബ്ദു​ള്ള കു​റ്റ്യാ​ടി, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, ജ​മാ​ൽ  ഇ​രി​ങ്ങ​ൽ, അ​ജ്മ​ൽ ഹു​സൈ​ൻ, ഷി​ജി​ന ആ​ഷി​ക്, അ​ഡ്വ. ഷ​ഫ്ന ത്വ​യ്യി​ബ്, സാ​ജി​ർ ഇ​രി​ക്കൂ​ർ, അ​നി​ൽ കു​മാ​ർ, സി​റാ​ജ് പ​ള്ളി​ക്ക​ര എ​ന്നി​വ​രെ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ ബോ​ഡി​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​വാ​സി സെ​ന്‍ററി​ൽ ന​ട​ന്ന ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പി​നും റ​സാ​ക്ക് പാ​ലേ​രി നേ​തൃ​ത്വം ന​ൽ​കി. ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ​പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സി. ​എം. മു​ഹ​മ്മ​ദ​ലി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ഇ​ർ​ഷാ​ദ് കോ​ട്ട​യം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

എ​സ്‌ഐ​ആ​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം: ജ​നാ​ധി​പ​ത്യ​ന് മേ​ലു​ള്ള ഭീ​ഷ​ണി എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള പ്ര​മേ​യം ജോ​ഷി ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ചു.

NRI

മാ​ധ​വ് ഗാ​ഡ്ഗി​ലിനെ അനുസ്മരിച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി​യേ​റ്റ്

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം വി​ട​പ​റ​ഞ്ഞ പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി​യേ​റ്റ് അ​നു​സ്മ​രി​ച്ചു.

പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ പാ​രി​സ്ഥി​തി​ക ദു​ർ​ബ​ല മേ​ഖ​ല​ക​ളെ പ​റ്റി​യു​ള്ള മു​ന്ന​റി​യി​പ്പി​ലൂ​ടെ​യാ​ണ് പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നാ​യ ഗാ​ഡ്ഗി​ൽ കേ​ര​ള​ത്തി​ന് സു​പ​രി​ചി​ത​നാ​യ​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​ത്തി​ലൂ​ന്നി​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ട് വ​ച്ച​ത്.

പ്ര​കൃ​തി​യു​ടെ അ​വ​കാ​ശ​വും മ​നു​ഷ്യ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വു​മെ​ന്ന ആ​ശ​യ​ത്തെ ആ​ധാ​ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ മ​ഹാ​നാ​യ മ​നു​ഷ്യ​സ്നേ​ഹി ആ​യി​രു​ന്നു എ​ന്ന് അ​നു​സ്മ​ര​ണ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ പ​രി​സ്ഥി​തി ന​യ​ങ്ങ​ളി​ലും ഗ​വേ​ഷ​ണ​ങ്ങ​ളി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച അ​ദ്ദേ​ഹം പ്ര​കൃ​തി സം​ര​ക്ഷ​ണ ചി​ന്ത​യു​ടെ പ്ര​ച​ര​ണ​ത്തി​ന് സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്തു​ക​യാ​യി​രു​ന്നു.

മ​നു​ഷ്യ​വി​ക​സ​ന​വും പ്ര​കൃ​തി സം​ര​ക്ഷ​ണ​വും ത​മ്മി​ലു​ള്ള സ​മ​ത്വം മു​ന്നോ​ട്ടു​വ​ച്ച​തി​ലൂ​ടെ ഗാ​ഡ്ഗി​ൽ ശാ​സ്ത്രീ​യ ലോ​ക​ത്ത് വി​ശ്വാ​സ്യ​ത നേ​ടി​യി​രു​ന്നു. വെ​സ്റ്റേ​ൺ​ഘ​ട്ട പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും പൊ​തു​ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തെ​ളി​ച്ചു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗാ​ഡ്ഗി​ലി​ന്‍റെ നി​ര്യാ​ണം പ​രി​സ്ഥി​തി ശാ​സ്ത്ര​ത്തി​നും പ​രി​സ്ഥി​തി പോ​രാ​ട്ട​ങ്ങ​ൾ​ക്കും വ​ലി​യ ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളും പാ​ഠ​ങ്ങ​ളും വ​രും​ത​ല​മു​റ​ക​ളി​ലെ ഗ​വേ​ഷ​ക​രെ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി അ​നു​സ്മ​രി​ച്ചു.

ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, സി ​എം മു​ഹ​മ്മ​ദ​ലി ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

NRI

എ​സ്ഐ​ആ​ർ: ശു​ദ്ധീ​ക​ര​ണ​മ​ല്ല, പു​റ​ന്ത​ള്ള​ലാ​ണ് ല​ക്ഷ്യം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: സം​ഘ്പ​രി​വാ​റി​ന്‍റെ പൗ​ര​ത്വ നി​ഷേ​ധ പ​ദ്ധ​തി വ​ള​ഞ്ഞ വ​ഴി​യി​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് എ​സ്ഐ​ആ​റി​ലൂ​ടെ കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന​ത് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പ​റ​ഞ്ഞു.

എ​സ്ഐആ​ർ പ്ര​വാ​സി​ക​ൾ എ​ന്തു ചെ​യ്യ​ണം എ​ന്ന പേ​രി​ൽ പ്ര​വാ​സി സെന്‍ററി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വോ​ട്ട് ചോ​രി​യി​ലൂ​ടെ​യും മ​ണ്ഡ​ല പു​ന​ക്ര​മീ​ക​ര​ണം എ​ന്ന ഓ​മ​ന​പ്പേ​രി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ അ​ട്ടി​മ​റി​ച്ച് അ​ധി​കാ​രം പി​ടി​ക്കു​ന്ന പ്ര​ക്രി​യ​യു​ടെ തു​ട​ർ​ച്ച​യാ​ണ് എ​സ്ഐ​ആ​ർ.

ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ എ​സ്ഐആ​ർ നീ​ട്ടി​വയ്​ക്ക​ണ​മെ​ന്ന് ഭ​ര​ണ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും കേ​ര​ള ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അ​ത് അം​ഗീ​ക​രി​ക്കാ​ത്ത​ത് ഗൂ​ഢ ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ്.

രാ​ജ്യ​വ്യാ​പ​ക എ​സ്ഐആ​റി​ലൂ​ടെ യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​പ്പി​ലാ​ക്ക​പ്പെ​ടു​ക പൗ​ര​ത്വ​നി​ഷേ​ധ​വും പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന​ത് പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ൾ മാ​ത്ര​വു​മാ​യി​രി​ക്കും. എ​സ്ഐആ​ർ നീ​ട്ടി​വെ​ക്കാ​ൻ മാ​ഹാ​രാ​ഷ്ട്ര​ക്ക് കി​ട്ടു​ന്ന ഇ​ള​വ് കേ​ര​ള​ത്തി​ന് കി​ട്ടാ​ത്ത​ത​തി​ന്‍റെ കാ​ര​ണം ദു​രൂ​ഹ​മാ​ണ്.

ആ​സാ​മി​ൽ എ​സ്ഐആ​റി​ന് ശേ​ഷം ഉ​ണ്ടാ​യ പൗ​ര​ത്വ നി​ഷേ​ധ​വും ബീ​ഹാ​റി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​ർ ലി​സ്റ്റി​ൽ നി​ന്നും പു​റ​ത്താ​യ​തും സം​ഘ്പ​രി​വാ​ർ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ​യും ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​ലൂ​ടെ ഇ​തി​നെ ചെ​റു​ക്കേ​ണ്ട​തു​ണ്ട് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു

കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പു​നഃ​പ്പ​രി​ശോ​ധ​ന​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ങ്ങ​ളു​ടെ വോ​ട്ട​വാ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും പേ​രി​ല്ലാ​ത്ത​വ​ർ ത​ങ്ങ​ളു​ടെ പേ​ര്‌ ഉ​ൾ​പ്പെ​ടു​ത്തു​വാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്ന് എ​സ്ഐആ​ർ പ്ര​വാ​സി​ക​ൾ എ​ന്തു ചെ​യ്യ​ണം എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി അം​ഗം സ​ജീ​ദ് ഖാ​ലി​ദ് പ​റ​ഞ്ഞു.

2002നു​ശേ​ഷം വോ​ട്ട​വ​കാ​ശം ല​ഭി​ച്ച​വ​രും നി​ല​വി​ൽ പ​ട്ടി​ക​യി​ൽ സ്ഥ​ലം പി​ടി​ച്ച​വ​രു​മാ​ണെ​ങ്കി​ലും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം യ​ഥാ​സ​മ​യം നി​ശ്ചി​ത ഫോ​റ​ത്തി​ൽ പു​തി​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ അ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് പ​ഠി​ക്കു​ന്ന പു​തു​താ​യി വോ​ട്ട​വ​കാ​ശം ല​ഭി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഇ​ട​പെ​ട​ലി​ല്ലെ​ങ്കി​ൽ വെ​റും വോ​ട്ടു​ന​ഷ്ടം മാ​ത്ര​മ​ല്ല ഭാ​വി​യി​ൽ പൗ​ര​ത്വ ന​ഷ്ടം പോ​ലു​ള്ള നി​യ​മ​പ​ര​മാ​യ പ​ല വെ​ല്ലു​വി​ളി​ക​ളും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി സ്വാ​ഗ​ത​വും അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. സ​ദ​സി​ൽ നി​ന്നും വ​ന്ന എ​സ്ഐ​ആ​ർ സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ജീ​ദ് ഖാ​ലി​ദ് മ​റു​പ​ടി ന​ൽ​കി.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ണാ​ഘോ​ഷം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​വി​ധ്യ​മാ​ർ​ന്ന ഓ​ണ​ക്ക​ളി​ക​ളും ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​മാ​യി "പ്ര​വാ​സോ​ണം 25‌' ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​ന് അ​ദ്‌​ലി​യ ഔ​റ ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു.

ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രു​ടേ​തു​മാ​ക​ട്ടെ എ​ന്ന ടൈ​റ്റി​ലി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രാ​റു​ള്ള സൗ​ജ​ന്യ ഓ​ണ​സ​ദ്യ​യും ന​ട​ക്കും.

പ്ര​വാ​സോ​ണം'25​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ആ​ഷി​ക് എ​രു​മേ​ലി ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും രാ​ജീ​വ് നാ​വാ​യി​ക്കു​ളം ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

സ്പോ​ൺ​സ​ർ​ഷി​പ്പ്: മ​ജീ​ദ് ത​ണ​ൽ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, റ​ഫീ​ഖ് സ​ൽ​മാ​ബാ​ദ്. ക​ലാ​പ​രി​പാ​ടി​ക​ൾ: ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ദീ​പ​ക്. ഓ​ണ​ക്ക​ളി​ക​ൾ: രാ​ജീ​വ് നാ​വാ​യി​ക്കു​ളം, അ​സ്ലം വേ​ളം. വെ​ന്യൂ: അ​നി​ൽ കു​മാ​ർ സ​ൽ​മാ​ബാ​ദ്, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, അ​മീ​ൻ ആ​റാ​ട്ടു​പു​ഴ, സാ​ജി​ർ ഇ​രി​ക്കൂ​ർ.

ര​ജി​സ്ട്രേ​ഷ​ൻ: മ​ഹ്മൂ​ദ് മാ​യ​ൻ, ഷി​ജി​ന ആ​ഷി​ക്ക്. ബാ​ക്ക് സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ്: അ​നി​ൽ സ​ൽ​മാ​ബാ​ദ്, വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്. ലേ​ബ​ർ ക്യാ​മ്പ് കോ​ഡി​നേ​ഷ​ൻ: ഇ​ർ​ഷാ​ദ് കോ​ട്ട​യം വോ​ള​ണ്ടി​യ​ർ കോ​ഓ​ർ​ഡി​നേ​ഷ​ൻ: ഫ​സ​ലു​റ​ഹ്മാ​ൻ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, പോ​ഗ്രാം നി​യ​ന്ത്ര​ണം: വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്.

ഓ​ണ​സ​ദ്യ: ബ​ദ​റു​ദ്ദീ​ൻ, മൊ​യ്തു തി​രു​വ​ള്ളൂ​ർ, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, അ​നി​ൽ കു​മാ​ർ ആ​റ്റി​ങ്ങ​ൽ, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ബെ​ന്നി ഞെ​ക്കാ​ട്, ദീ​പ​ക്. ടീ ​ആ​ൻ​ഡ് സ്നാ​ക്ക്സ്: മു​ഹ​മ്മ​ദ​ലി സി ​എം, അ​നി​ൽ ആ​റ്റിം​ഗ​ൽ, സാ​ജി​ർ.

റി​സ​പ്ഷ​ൻ: മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, മ​ജീ​ദ് ത​ണ​ൽ, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ. ഡി​സൈ​നിം​ഗ്: അ​സ്ലം വേ​ളം മൊ​മെ​ന്‍റോ​സ്: ബ​ഷീ​ർ വൈ​കി​ല​ശേ​രി. ഫോ​ട്ടോ​ഗ്രാ​ഫി ആ​ൻ​ഡ് വീ​ഡി​യോ മ​സീ​റ ന​ജാ​ഹ്.

പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്ത​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​വാ​സോ​ണം'25 ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ഷി​ക് എ​രു​മേ​ലി സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

NRI

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: ക​ന​ത്ത ചൂ​ടി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ പ​ഴ​വ​ർ​ഗ​ങ്ങ​ളും ജ്യൂ​സും കു​ടി​വെ​ള്ള​വും വി​ത​ര​ണം ചെ​യ്തു.

തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും മു​ൻ​നി​ർ​ത്തി​യാ​ണ് വെ​ൽ​കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി ആ​ശ്വാ​സ് എ​ന്ന പേ​രി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ന്ന പോ​ലെ വി​ത​ര​ണം ചെ​യ്ത​ത്.

വ്യ​ത്യ​സ്ത സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ലാ​ണ് ഗ​ഫൂ​ൾ, മ​നാ​മ, സ​ൽ​മാ​നി​യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ൽ​കെ​യ​ർ കി​റ്റ് ന​ൽ​കി​യ​ത്.

Latest News

Up